മലാപ്പറമ്പ്: ഈശോസഭാ വൈദികൻ ഫാ. േജാസഫ് തയ്യിൽ എസ്.ജെ (90) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച നാലിന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ. എറണാകുളം വാഴക്കുളം പരേതരായ വർഗീസ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാ. മാത്യു എം.എസ്.എഫ്.എസ്, സിസ്റ്റർ ക്ലമൻറ് എസ്.എച്ച്, സിസ്റ്റർ ഇന്നസെൻറ് സി.എം.സി, ജോർജ്, പീയൂസ്, പരേതയായ സിസ്റ്റർ അംബ്രോസിയ സി.എം.സി. ക്രൈസ്റ്റ് ഹാളിൽ അഡ്മിനിസ്ട്രേറ്ററായും നൊവീസ് മാസ്റ്ററുടെ അസിസ്റ്റൻറായും പ്രവർത്തിച്ചു. ഷെമ്പഗന്നൂർ സേക്രഡ് ഹാർട്ട് കോളജിൽ സ്പിരിച്വൽ ഡയറക്ടർ, കേരള ജസ്വിറ്റ് പ്രൊവിൻസിെൻറ സോഷ്യസ്, ക്രൈസ്റ്റ് ഹാൾ റെക്ടർ, കൊച്ചി ലുമെൻ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർ, കാലടി സമീക്ഷ സുപ്പീരിയർ, കോഴിക്കോട് സോഷ്യോ-റിലീജ്യസ് സെൻററിൽ പ്രോഗ്രാം ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. ‘ആധ്യാത്മികസാധന’, ‘ആന്തരിക സ്വാതന്ത്ര്യം’ എന്നിവ കൃതികളാണ്.