എകരൂല്‍: ഇയ്യാട് ഇടക്കുടി പരേതനായ അഹമ്മദിെൻറ മകൻ അബ്ദുൽ ഖാദർ (47) മലേഷ്യയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 25 വര്‍ഷത്തോളമായി മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഏഴു വര്‍ഷം മുമ്പാണ് നാട്ടില്‍ ലീവിന് വന്ന് മലേഷ്യയിലേക്ക് പോയത്. നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് മരണം. മാതാവ്: റുഖിയ്യ ഹജ്ജുമ്മ. ഭാര്യ: സഫിയ. മകൻ: റിൻഷാദ്. സഹോദരങ്ങൾ: ഷാഫി, അബൂബക്കർ, അബ്ദുൽ ഖയ്യൂം, മുക്കറമത്ത്. ഖബറടക്കം മലേഷ്യയില്‍ നടക്കും.