കൊട്ടാരക്കര: കാറപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വെണ്ടാർ എറണാകുളംമുക്ക് പൂരത്തിൽ (കോട്ടവിള) ആർ. വിനോദ് കുമാറിെൻറ (സബ് ഗ്രൂപ് ഓഫിസർ, ആര്യങ്കാവ് ക്ഷേത്രം) മകൻ നന്ദു വിനോദ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലിന് ദേശീയപാതയിൽ കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്. കൊല്ലത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥികളായ നന്ദുവും സഹപാഠികളും ഹോം സ്റ്റേയിൽ താമസിച്ച് പരീക്ഷക്ക് തയാറെടുത്ത് വരികയായിരുന്നു. പുലർച്ചെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംതെറ്റി കല്ലുവാതുക്കൽ സ്കൂളിന് സമീപമുള്ള മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ നന്ദു വെൻറിലേറ്ററിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. കാറോടിച്ചിരുന്നത് നന്ദുവായിരുന്നു. പാരിപ്പള്ളി പൊലീസിെൻറ മേൽനോട്ടത്തിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഉദയശ്രീയാണ് മാതാവ്. സഹോദരൻ: അനന്ദു വിനോദ്