അഞ്ചൽ: മധ്യവയസ്കൻ വീടിനു സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ. മലപ്പേരൂർ ദിവ്യാ ഭവനിൽ കുഞ്ഞുമോൻ (57) ആണ് മരിച്ചത്. പെരുങ്ങള്ളൂർ മൂലപ്പണ തോട്ടിൽ പാലത്തിനു സമീപം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടത്. രാവിലെ വീട്ടിൽനിന്ന് പുറത്തേക്ക് പോയതായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ചടയമംഗലം പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഭാര്യ: സുലോചന. മക്കൾ: ദിവ്യ, സൗമ്യ, വിപിൻ, അമ്മു. മരുമക്കൾ: വിജയൻ, വിപിൻ, വീണ, വിനീഷ്. ചടയമംഗലം പൊലീസ് കേസെടുത്തു.