ഓച്ചിറ: ഉറക്കത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. ക്ലാപ്പന പ്രയാർ തെക്ക് കളയ്ക്കാട്ട് നൗഷാദ് മൻസിലിൽ നൗഷാദിെൻറ ഭാര്യ ഷജീന (26) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെതുടർന്ന് വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കോവിഡ് പരിശോധനക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.