അഗളി: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെങ്കക്കടവ് ഊരിലെ മരുതൻ-ചിത്ര ദമ്പതികളുടെ മകൾ നീതുവിനെയാണ് (13) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ എം.ആർ.എസിൽ ഒമ്പതാം തരം വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട് ഊരിലെ കൂട്ടുകാർ കളിക്കാൻ വിളിക്കാൻ എത്തിയപ്പോൾ കുട്ടി മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. മാതാപിതാക്കൾ പുറത്തു പോയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.