കൊല്ലം: അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനൂപ് കൃഷ്ണനെ (37) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരിച്ചിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയിലേക്ക് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ അനൂപിനെ കണ്ടെത്തിയത്. ഭാര്യ: ഡോ. അർച്ചന. മകൻ: കിത്തു.