അരൂർ: കോവിഡ് സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ചാമ്പച്ചിറയിൽ ശാർങ്ഗധരനാണ് (71) മരിച്ചത്. മെഡിക്കൽ കോളജിൽനിന്നും മൃതദേഹം അരൂർ പൊതുശ്മശാനത്തിലേക്കാണ് കൊണ്ടുപോയത്. ഭാര്യ: പാർവതി. മകൻ: ഷുകിൽ. മരുമകൾ: സീമ.