നെടുങ്കണ്ടം: കല്ലാർ ഡാമിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതിവീണ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. എഴുകുംവയൽ പഴംപുരക്കൽ ജിബിൻ ചാക്കോയാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വഴീപറമ്പിൽ ആൽബിനെയാണ് രക്ഷപ്പെടുത്തിയത്. എഴുകുംവയൽ സ്വദേശികളായ ഇവർ വ്യാഴാഴ്ച ഉച്ചയോടെ കല്ലാർ ഡൈവേർഷൻ ഡാമിലെ ടണലിന് താഴെ ഒഴുക്കില്ലാത്ത കയത്തിന് കരയിൽ ഇരുന്ന് ചൂണ്ടയിട്ട്്് മീൻപിടിക്കുന്നതിനിടയിൽ കാൽ വഴുതിവെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.
ആൽബിൻ വെള്ളത്തിൽ വീഴുന്നത് കണ്ട ജിബിൻ രക്ഷിക്കാനായി ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ആൽബിനെ രക്ഷപ്പെടുത്തി. ഡാമിെൻറ ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചാണ് തിരച്ചിൽ നടത്തിയത്. നാട്ടുകാരും പൊലീസും അഗ്്്നി രക്ഷാസേനയും ഒരു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. രണ്ടരയാൾ താഴ്ചയുള്ള കുഴിയിൽ മുങ്ങികിടക്കുകയായിരുന്നു. ചൂണ്ട നൂൽ ദേഹത്ത് കുരുങ്ങിയ നിലയിലാണ് ജിബിനെ കണ്ടെത്തിയത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.