മല്ലപ്പള്ളി: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. ചാലാപ്പള്ളി മേത്താനം നെയ്തേലിൽ വീട്ടിൽ പി.പി. പുരുഷോത്തമനാണ് (78) മരിച്ചത്.
കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മരണപ്പെട്ടത്. ഭാര്യ: അമ്മിണി. മക്കൾ: ബിജു, സൗമ്യ, രമ്യ. മരുമക്കൾ: ബിന്ദു, രവി, ബിനു. അധികൃതർക്ക് പറ്റിയ പിഴവിനെത്തുടർന്ന് മൃതദേഹം മാറിയാണ് ആദ്യം കൊണ്ടുവന്നത്. കോവിഡ് ബാധിച്ച് മരിച്ച കോന്നി സ്വദേശിനിയുടെ മൃതദേഹമാണ് ചാലാപ്പള്ളിയിൽ എത്തിച്ചത്. എന്നാൽ, ആംബുലൻസിൽനിന്ന് ഇറക്കുന്നതിനുമുമ്പുതന്നെ മൃതദേഹം മാറിയെന്ന് മനസ്സിലായതോടെ തിരികെ കൊണ്ടുപോയി.