ഏഴാച്ചേരി: സി.പി.എം രാമപുരം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെംബറുമായ താമരമുക്ക് കുറുപ്പൻപറമ്പിൽ കെ.ജി. രവീന്ദ്രൻ (56) നിര്യാതനായി. രാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴാച്ചേരി ഈസ്റ്റ് ക്ഷീരോൽപാദക സംഘം മുൻ പ്രസിഡൻറുമാണ്. ഭാര്യ: പിരളിമറ്റം ആശാരിമാട്ടേൽ കുടുംബാംഗം സുജ. മക്കൾ: അമേഘ് (പാലാ ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥി), അക്ഷേഘ് (പാലാ ഗവ. എം.ജി എച്ച്.എസ്.എസ് വിദ്യാർഥി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.