കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. കുമരകം കൃഷ്ണവിലാസം തോപ്പിൽ സന്തോഷിെൻറ ഭാര്യ ലീനയാണ് (37) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇതേ വാർഡിലുള്ള മധ്യവയസ്കൻ എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി തോട് ആഴം കൂട്ടി ശുചീകരണത്തിൽ പങ്കെടുത്തതാകാം എലിപ്പനി ബാധിച്ചതിന് കാരണമെന്ന് സംശയിക്കുന്നു. കൃഷ്ണവിലാസം തോപ്പിൽ വാവച്ചെൻറ മകളാണ്. മക്കൾ: സന്ദീപ്, സംഗീത്.