ഏറ്റുമാനൂര്‍: കോവിഡ് ബാധിതനായ അതിരമ്പുഴ സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലക്ക് സമീപം താമസിക്കുന്ന ഓലപുരയ്ക്കൽ പൊന്നപ്പനാണ് (62) വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ മരിച്ചത്. വൃക്കസംബന്ധമായ അസുഖം മൂലം മൂന്നുവർഷമായി ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിെൻറ ഭാര്യക്കും പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: കളത്തൂർ മുതിരക്കാലായിൽ കുടുംബാംഗം ഷൈലജ. മക്കൾ: അഖിൽ, ആതിര. മരുമകൻ: മിഥുൻ.