കൊച്ചി: ബി.ജെ.പി മുന്‍ സംസ്ഥാന ട്രഷറും ഹൈകോടതി അഭിഭാഷകനുമായ കെ.വി. സദാനന്ദ പ്രഭു (74)നിര്യാതനായി. ചെറായി പള്ളിപ്പുറം കോട്ടിക്കല്‍ വീട്ടില്‍ പരേതനായ കെ.എന്‍. വെങ്കിടേശ്വരെൻറയും (മുന്‍ ഡെപ്യൂട്ടി കലക്ടര്‍ )കെ.വി. കമലയുടെയും മകനാണ്. അവിവാഹിതനായിരുന്നു. ബാര്‍കൗണ്‍സില്‍ മുൻ ട്രഷറര്‍, റെയില്‍വേയുടെ കേരളത്തിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലർ, ബി.ജെ.പി ജില്ല പ്രസിഡൻറ്, ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ല പ്രസിഡൻറ്, ബി.എം.എസ് ജില്ല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതനായ കെ.വി. രമാനന്ദ പ്രഭു, ശശികലാ പ്രഭു (അമേരിക്ക), ചന്ദ്രകലാഭട്ട് (മട്ടാഞ്ചേരി), ഉദയകലാഭട്ട് (എറണാകുളം).