ചെറുതോണി: തെങ്ങുകയറ്റത്തൊഴിലാളി തെങ്ങിൽനിന്ന് വീണ് മരിച്ചു. ഇടുക്കി ഡാം ടോപ്പിന് സമീപം താമസിക്കുന്ന മുത്തലക്കാട്ട് റെജി ജോസഫാണ് (52) മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിന് ഗിരിജ്യോതി കോളജിനടുത്തുള്ള കോൺവെൻറിലെ പുരയിടത്തിൽ തേങ്ങയിടുമ്പോൾ താഴെവീഴുകയായിരുന്നു. ഉടൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടത്തിന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ഭാര്യ: ഇടുക്കി പെരുമാംതടത്തിൽ കുടുംബാംഗം എൽസി. മക്കൾ: ഫ്രാങ്ക്ളിൻ, റൈനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഇടുക്കി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.