രാജാക്കാട്: അർബുദത്തിന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഇടുക്കി ബൈസൺവാലി മുട്ടുകാട് സ്വദേശി മരിച്ചു. മുകളേൽ ഷാജിയാണ് (58) മരിച്ചത്. കെ.സി.വൈ.എം ഇടുക്കി രൂപത കോവിഡ് റാപിഡ് ആക്ഷൻ ഫോഴ്സ് കോഓഡിനേറ്റർ ഫാ. മാത്യു ഞവരക്കാട്ടിെൻറ നേതൃത്വത്തിൽ അസി. കോഓഡിനേറ്റർ ടോമിൻ അഗസ്റ്റിൻ കൂനമ്പാറയിൽ, ജിബിൻ ജോസ്, ഫാ. തോമസ് വടക്കേ ഈന്തോട്ടത്തിൽ, റോബിൻ ബേബി രാജാക്കാട്, അരുൺ കാഞ്ഞിരത്തുംകുന്നേൽ രാജാക്കാട് എന്നിവർ സംസ്കാരശുശ്രൂഷ നടത്തി.
ഭാര്യ: ലിസി. മക്കൾ: നീതു, ഐശ്വര്യ, ഹൃത്വിക്. മരുമക്കൾ: ജോൺസൺ, ജിയോ, ജിറ്റി.