തുറവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്ത് 18ാം വാർഡ് പള്ളിത്തോട് കരങ്ങാട് ലോറൻസിെൻറ മകൻ ഡിക്രൂസാണ് (29) മരിച്ചത്. സെപ്റ്റംബർ 30ന് തോപ്പുംപടിയിലെ ജോലിസ്ഥലത്തുനിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ചാപ്പക്കടവിൽ അപകടത്തിൽപെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മരിച്ചു. മാതാവ്: എൽസി. സഹോദരി: ഡാലിയ.