ഉള്ള്യേരി: തെരുവത്തുകടവിലെ ഒതയോത്ത് ഒ.പി. നാരായണൻ (82) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. കൊയിലാണ്ടി ഫർക്ക കമ്മിറ്റിയിലും അംഗമായിരുന്നു. കർഷക സംഘം ബാലുശ്ശേരി ഏരിയ പ്രസിഡൻറായിരുന്നു. ഉള്ള്യേരി എം. ദാസൻ സ്മാരക സഹകരണ എൻജിനീയറിങ് കോളജ് വൈസ് പ്രസിഡൻറും എംഡിറ്റ് സൊസൈറ്റി സ്ഥാപക പ്രസിഡൻറുമായിരുന്നു. ഭാര്യ: ദേവി. മക്കൾ: ഗിരീഷൻ, ഗണേഷൻ, ഗംഗാഭായ്. മരുമക്കൾ: മനോജ് (കടത്തനാട് ഫാർമസി വടകര), ഗീത, ജിഷ.