പുതിയങ്ങാടി: കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. പ്രിൻസിപ്പൽ പാലക്കട ആപ്പുഗറിൽ ഡോ. പവൂർ ശശീന്ദ്രൻ (68) നിര്യാതനായി. യു.ജി.സി എമിരിറ്റസ് പ്രഫസറായിരുന്നു. ഹിന്ദി ഭാഷക്ക് ചെയ്ത സംഭാവനകൾ മാനിച്ചു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കടത്തനാട് ആർട്സ് കോളജിൽ ഹിന്ദി വിഭാഗം പ്രഫസറായും കൊയിലാണ്ടി ഗവ. കോളജ് ഉൾപ്പെടെ നിരവധി കോളജുകളിലും സേവനമനുഷ്ഠിച്ചു. ഇരുപതിലേറെ പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. വിവിധ കോളജുകളിൽ എൻ.എസ്.എസ് കോഓഡിനേറ്ററായും പ്രവർത്തിച്ചു. കേരള ഹിന്ദി പരിഷത്ത് പ്രസിഡൻറ്, ഭാരതീയ അനുവാദ് പരിഷത്ത് ഡൽഹി, നാഗരീയ ലിപി പരിഷത്ത് ഡൽഹി, ഭാരതീയ ഹിന്ദി പരിഷത്ത്, ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭ ചെന്നൈ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ആകാശവാണിക്കുവേണ്ടി ദീർഘകാലം വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഹിന്ദി പാഠം കൈകാര്യം ചെയ്യുകയും ചെയ്തു. പരേതരായ പവൂർ ഗോപാലെൻറയും മാധവിയുടെയും മകനാണ്. ഭാര്യ ഗീത ഭായ് (കമേഴ്സ്യൽ സൂപ്രണ്ട്, വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ). മക്കൾ: അനുരൻജ് (ദുബൈ), അഭിമന്യു (ഗവേഷണ വിദ്യാർഥി). മരുമകൾ: ഡോ. ജസ്ന (ദുബൈ). സഹോദരങ്ങൾ: ചന്ദ്രമതി, പുഷ്പജ, പവൂർ ബാലകൃഷ്ണൻ, രവീന്ദ്രൻ.