ഒളവണ്ണ: തൊണ്ടിലക്കടവിലെ എടക്കണ്ടത്തിൽ ചന്ദ്രമോഹനൻ (70) നിര്യാതനായി. തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റ് ഓഫിസ് റിട്ട. മാനേജറാണ്. സി.പി.എം തൊണ്ടിലക്കടവ് ബ്രാഞ്ച് സെക്രട്ടറി, ഒളവണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ഒളവണ്ണ മേഖല കർഷക സംഘം പ്രസിഡൻറ്, ഒളവണ്ണ പഞ്ചായത്ത് പെൻഷനേഴ്സ് യൂനിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മാതാവ്: ദേവകിയമ്മ. ഭാര്യ: സതീദേവി. മക്കൾ: ലേഖ, ശ്രീലാൽ. സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. ക്യാപ്റ്റൻ), രാധാകൃഷ്ണൻ (റിട്ട. അസി. രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), രത്നാവതി.