കുറ്റിപ്പുറം: ഊരോത്ത് പള്ളിയാലില്‍ സ്വദേശി കക്കിടി സൈതലവി (60) കോവിഡ് ബാധിച്ച് മരിച്ചു. പ്രവാസിയായിരുന്ന സൈതലവി രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച കുറ്റിപ്പുറത്ത് നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് സൈതലവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിയവെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി ഒമ്പേതാടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച 12ഒാടെയാണ് മരിച്ചത്. കൊളത്തോള്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഫാത്തിമ്മക്കുട്ടി. മക്കൾ: മുസ്തഫ, ജാഫർ സാദിഖ്, ഫൗസിയ, ബുഷറ, ജമീല, റഹിയ.