തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന മാങ്ങാട്ടിരി മൂപ്പിൽ രാഘവൻ മാസ്റ്റർ (90) നിര്യാതനായി. വാക്കാട് എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും തിരൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ബാബുരാജ്, ചന്ദ്രമതി, വിലാസിനി, ബീന, പരേതനായ മോഹനൻ. മരുമക്കൾ: രവീന്ദ്രൻ (പൊന്നാനി), അഡ്വ. മാഞ്ചേരി നാരായണൻ, മിനി മോഹനൻ, ശ്രീജ ബാബുരാജ്, പരേതനായ പൂതേരി ബാബു (ഫറോക്ക്). സഹോദരങ്ങൾ: ഭരതൻ, പരേതരായ വേലായുധൻ, ഭാസ്കരൻ, നാരായണി, കാർത്യായനി.