ചെറുതുരുത്തി: ദേശമംഗലം കൊണ്ടയൂർ പുളിയത്ത് കളവറ വീട്ടിൽ (കിഴക്കേ പണ്ടാരത്തിൽ) പരമേശ്വരൻ നായർ (കളവറ പരമേശ്വരൻ -93) നിര്യാതനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോഡ് അംഗം, കർഷക കോൺഗ്രസ് നിയോജക മണ്ഡലം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി അമ്മ. മക്കൾ: വാസുദേവൻ, ശകുന്തള, ശ്രീലത, മുകുന്ദൻ, നന്ദകുമാർ. മരുമക്കൾ: നാരായണൻ കുട്ടി, നന്ദൻ പിള്ള, ഇന്ദിര, രേണുക.