ചാരുംമൂട്: മുറിച്ചുമാറ്റുന്നതിനിടെ മരം വീണ് യുവാവ് മരിച്ചു. ശൂരനാട് വടക്ക് ആനയടി ഷാജി ഭവനത്തിൽ കാസിംകുഞ്ഞ്-ഹംസബീവി ദമ്പതികളുടെ മകൻ ഷാജിയാണ് (31) മരിച്ചത്. ശനിയാഴ്ച വൈകീട്ട് താമരക്കുളം നാലുമുക്കിന് സമീപമായിരുന്നു അപകടം. മരം മുറിച്ചുമാറ്റാൻ താഴെനിന്ന് സഹായിക്കുന്നതിനിടെയാണ് ദേഹത്തേക്ക് മരം വീണത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഷംല, ഷാഹിന.