മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരൻ നായരുടെ മകന് ഉണ്ണികൃഷ്ണനാണ് (28) മരിച്ചത്. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍-പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയും കാഞ്ഞാര്‍ െപാലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. ആറോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങുകയായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചക്കുറവും പ്രശ്നമായി. ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എേട്ടാടെ മൃതദേഹം പുറത്തെടുത്തത്. പിന്നാലെ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പി.എസ്.സി പഠനത്തിനൊപ്പം തൊടുപുഴ ജില്ല ആശുപത്രിയിലെ കാൻറീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരുകയായിരുന്നു. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: ലത. സഹോദരി: പാര്‍വതി.