ചങ്ങനാശ്ശേരി: വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് കറുകയില്‍ സിബിച്ചെൻറ മകന് ലിക്സനാണ് (19) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ലിക്സണ്‍ ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ലിക്സണെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.ബഹളംകേട്ട് എത്തിയ നാട്ടുകാരും ചേർന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹം യൂദാപുരം മോര്‍ച്ചറിയില്‍.തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് ടെസ്റ്റിനുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. മാതാവ്: ജാന്‍സി. സഹോദരങ്ങള്‍: ജിലു, സിലു.