പറവൂർ: ബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം-പറവൂർ-കുഞ്ഞിത്തൈ റൂട്ടിലോടുന്ന ഭാരതറാണി ബസ് ഡ്രൈവർ പുന്നേക്കാട്ടിൽ രാജേഷാണ് (40) മരിച്ചത്. ചെറായി സ്വദേശിയായ ഇയാൾ പാല്യത്തുരുത്തിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും മൂന്നുദിവസമായി വീട്ടിലില്ലായിരുന്നു. ഇവർ തിരിച്ചെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. സാമ്പത്തികബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. പാല്യത്തുരുത്തിൽ ഇയാൾ സ്ഥലംവാങ്ങി വീട് നിർമിക്കുന്നതിന് തറ കെട്ടിയിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് വരുമാനം നിലച്ചിരുന്നു. ഭാര്യ: ഷിനിമോൾ. മക്കൾ: അൽന, ആദർശ്.