കൊച്ചി: ഗുരുതര കരൾരോഗത്തിനുപിന്നാലെ കോവിഡ് ബാധിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മരിച്ചു. ജില്ല സ്പെഷൽ ബ്രാഞ്ചിലെ ഗ്രേഡ് എ.എസ്.ഐ മുളവുകാട് വലിയപറമ്പ് വീട്ടിൽ ജോസഫിെൻറ മകൻ വി.ജെ. ജൂഡാണ് (50) മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലിജി. മക്കൾ: ആൻസന, ഡിയോണ(വിദ്യാർഥികൾ).