വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി വടക്കേ ആലക്കൽ വീട്ടിൽ തങ്കപ്പെൻറ മകൻ ബാബു (44) മംഗലം പുഴയിൽ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ട് പുഴക്കൽ പറമ്പ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രിതന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പകൽ മൂന്നോടെ പുഴക്കൽപറമ്പ് ഭാഗത്തുതന്നെ മൃതദേഹം കണ്ടെത്തി. വെൽഡിങ് തൊഴിലാളിയായ ബാബു അവിവാഹിതനാണ്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച കോവിഡ് പരിശോധനക്കുശേഷം തുടർനടപടികൾ സ്വീകരിക്കും. മാതാവ്: തങ്ക. സഹോദരങ്ങൾ: മോഹനൻ, ഗോപി.