കോഴിക്കോട്: ചെറുപുഷ്പ സഭയുടെ (സി.എസ്.ടി ഫാദേഴ്സ്) സെൻറ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. തോമസ് ഒട്ടലാങ്കല്‍ (74) നിര്യാതനായി. പാലാ പരേതനായ ഒട്ടലാങ്കല്‍ തോമസ്- അന്നമ്മ ദമ്പതികളുടെ മകനാണ്. സെൻറ് ജൂഡ് ചര്‍ച്ച് റൂബിനഗര്‍, സെൻറ് മേരീസ് ചര്‍ച്ച് പാതിരിപ്പാടം, ഇന്‍ഫൻറ് ജീസസ് ചര്‍ച്ച് വയലൂര്, എസ്.ഡബ്ല്യു.ടി.എസ് ആലുവ, പുഷ്പരം ഐ.ടി.സി ഇരിട്ടി, സെൻറ് തോമസ് ആശ്രമം കോട്ടൂര്‍, ലിറ്റില്‍ഫ്ലവര്‍ സെമിനാരി ആലുവ, സാന്‍ജോ ഭവന് കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. സഭയുടെ ജനറല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങള്‍:ഫാ.ജോസ് ഒട്ടലാങ്കല്‍ എം.എസ്.ടി,സി. തേരേസ് സി.എസ്.എന്‍,അന്നക്കുട്ടി.