മുഹമ്മ: പ്രഭാത സവാരിക്കിറങ്ങിയയാൾ വാഹനമിടിച്ച് മരിച്ചു. മുഹമ്മ പഞ്ചായത്ത് ഏഴാംവാർഡ് ആര്യക്കര വെളിയിൽ ശിവാനന്ദനാണ് (75) മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.30ന് കഞ്ഞിക്കുഴി-മുഹമ്മ റോഡിൽ സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപമാണ് അപകടം. ഇടിച്ച വാഹനം നിർത്താതെപോയി. റോഡിൽ ചോരവാർന്ന് മരിച്ചനിലയിൽ സമീപത്തെ വീട്ടുകാരാണ് ശിവാനന്ദനെ കണ്ടെത്തിയത്. മുഹമ്മ പൊലീസ് സമീപ വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകടത്തിനിടയാക്കിയത് പൾസർ ബൈക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശിവാനന്ദൻ അവിവാഹിതനാണ്. സഹോദരങ്ങൾ: വാസന്തി, മഹിളാമണി, അജയകുമാർ, ബൽരാജ്, സുമ.