മാവേലിക്കര: ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. കരുവാറ്റ കന്നാലിപ്പാലം വലിയപരുത്തിക്കാട്ടിൽ വീട്ടിൽ സണ്ണിയാണ് (58) മരിച്ചത്. കുറത്തികാട് സെൻറ് ജോൺസ് എം.എസ്സി യു.പി സ്കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. കറ്റാനം ഭാഗത്തേക്ക് പോയതായിരുന്നു. അപകടത്തിൽപെട്ട മറ്റെ ബൈക്ക് ഓടിച്ചിരുന്ന കുറത്തികാട് പുത്തൻപുരയിൽ മനു ഭവനം പ്രസന്നകുമാറിനും സണ്ണിക്കൊപ്പമുണ്ടായിരുന്ന സുലോചനയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ഭാര്യ: മിനി. മക്കൾ: സനു, സൗമ്യ.