ആലുവ: മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. ആലുവ ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി തോട്ടക്കാട്ടുകര താനിയിൽ വീട്ടിൽ അഷ്റഫ് താനിയിലാണ് (66) നിര്യാതനായത്. രോഗ ബാധിതനായി ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ രോഗങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിെൻറ നില ഗുരുതരമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് മരിച്ചത്. രോഗബാധിതരായ കുടുംബാംഗങ്ങൾ യു.സി കോളജ് കോവിഡ് സെൻററിലാണ്. ആലുവ സലഫി മസ്ജിദിലെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സറീന. മക്കൾ: സിഞ്ചു ഷമീർ, അഞ്ജു. മരുമകൻ: ഷമീർ.