കോതമംഗലം: കോവിഡ് സ്ഥിരീകരിച്ച യുവാവ് ആത്മഹത്യ ചെയ്തു. വെണ്ടുവഴി 314 മുകളത്ത് ഗോപാലെൻറയും ദാക്ഷായണിയുടെയും മകൻ രതീഷ് (കുഞ്ഞാവ -37) ആണ് ഞായറാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് രോഗം സ്ഥിരീകരിച്ചത്. വെൽഡിങ് േജാലിക്കാരനായിരുന്നു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.