അടിമാലി: സോഷ്യൽ ഓഡിറ്റിങ് ജോലിക്ക് വാർഡിലേക്ക് പോകവെ പഞ്ചായത്ത് തൊഴിലുറപ്പ് സെക്ഷൻ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരി ബൈസൺവാലി പടിപ്പുരക്കൽ രാംദേവിെൻറ ഭാര്യ അശ്വതിയാണ് (29) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് ബൈക്കിൽ ഭർത്താവിനൊപ്പം കുരങ്ങുപാറ വാർഡിലേക്ക് വരുേമ്പാഴാണ് സംഭവം. യാത്രക്കിടെ അസ്വസ്ഥത തോന്നി ബൈക്ക് നിർത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. രാജാക്കാട് ആശുപത്രിയിൽ എത്തിച്ചശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മകൻ: ദേവപ്രയാൺ.