മല്ലപ്പള്ളി: കോവിഡ് ഭേദമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മല്ലപ്പള്ളി ഈസ്റ്റ് ചാലുങ്കൽ സോമൻപിള്ള (73) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ നെഗറ്റീവ് ആയി കഴിഞ്ഞയാഴ്ചയാണ് തിരികെ വീട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: തങ്കമണി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി. മൃതദേഹം മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.