ഈരാറ്റുപേട്ട: യാത്രക്കിടെ കുടുംബാംഗങ്ങൾ വിശ്രമത്തിന് കാർ നിർത്തി റോഡരികിൽ നിൽക്കുേമ്പാൾ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ച് ആറ് വയസ്സുകാരി മരിച്ചു.ഈരാറ്റുപേട്ട സഫാ നഗറിൽ വടയത്തറയിൽ യഹ്യ സലീമിെൻറ മകൾ അഹന്ന മറിയമാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30ഓടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപാസിൽ മാതാപിതാക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് ദിശ തെറ്റി അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്. അൽ ഫിത്റ സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ് യഹ്യ മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭ ജനറൽ സെക്രട്ടറിയാണ്. മാതാവ്: ആസിയ സുലൈമാൻ. സഹോദരങ്ങൾ: അഹ്സാൻ, അഹ്യാൻ.