പാലാ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മീനച്ചിൽ പഞ്ചായത്ത് 10ാം വാർഡ് പൂവരണി നടയിൽ തോമസ് ആൻറണിയാണ് (73) മരിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭാര്യ: പൂവരണി കൊങ്ങാട്ട് മേരി. മക്കൾ: ജോയി, ലിസി. മരുമക്കൾ: ഷിജി, ജോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവരണി തിരുഹൃദയ പള്ളി സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾപ്രകാരം നടക്കും.