അടൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അടൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. തുവയൂർ വടക്ക് ചിറ്റാണി മുക്ക് അശ്വിൻ വിഹാറിൽ ഷാജി ഗോവിന്ദാണ് (59) മരിച്ചത്. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ജോലി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് മൂന്ന് ആഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ശ്രീന ഷാജി. മക്കൾ: അശ്വിൻ, ആദിത്യ.