കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഐ.എസ്. നമ്പൂതിരിയുടെ ഭാര്യ ഇട്ട്യാംപറമ്പത്ത് ആര്യ അന്തർജനം (95) നിര്യാതയായി. നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ മിഡ്വൈഫ് ആയിരുന്നു. കേരളത്തിലെ വിവിധ ഗവ. ആശുപത്രികളിൽ 30 വര്‍ഷം സേവനമനുഷ്ഠിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ഐ.സി.പി. നമ്പൂതിരി ഭര്‍തൃസഹോദരനാണ്. മക്കൾ: രമ, മാസു, പരേതനായ ശങ്കരനാരായണൻ, വാസുദേവൻ, സതി, പരേതയായ സന്ധ്യ. മരുമക്കൾ: മുല്ലപ്പിള്ളി ഈശാനന്, പരേതനായ പയ്യൂര്‍ ശങ്കരൻ, സുമ അവിഞ്ഞിക്കാട്ട്, അനിയൻ മംഗലശ്ശേരി, ഡോ. ജി. ശശികുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വെസ്റ്റ്ഹില്‍ വൈദ്യുതശ്മശാനത്തില്‍.