ഷൊർണൂർ: നെടുങ്ങോട്ടൂർ വാഴയിൽ ശശികല (66) കോവിഡ് ബാധിച്ച് മരിച്ചു. െസപ്റ്റംബർ 30നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളായ പത്ത് പേർക്ക് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ചിലർ രോഗമുക്തരായി. മറ്റുള്ളവർ ചികിത്സയിലാണ്.