തൃശൂര്‍: മുന്‍ എം.എല്‍.എയും തൃശൂര്‍ ഡി.സി.സി പ്രസിഡൻറും കേന്ദ്ര നാളിേകര വികസന ബോർഡ് പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.ഐ. ദേവസ്സിക്കുട്ടിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കള്‍: ഡോ. ഈനാശു (കൊച്ചി യൂനിവേഴ്സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സലര്‍, സെൻറ് അലോഷ്യസ് കോളജ് മുന്‍ പ്രിന്‍സിപ്പൽ), ഡോ. ജോർജ് (ത്വഗ്രോഗ ചികിത്സകന്), ആനി, മറിയാമ്മ, സെലീന, ലിസി. മരുമക്കള്‍: പരേതനായ ജോർജ് മനയത്ത് തേവര, പുന്നൂസ് പുരയ്ക്കല്‍ പുളിംകുന്ന്, ബീന മാളിയേക്കല്‍ ചെതലന്‍ ചാലക്കുടി, സീന അറയ്ക്കല്‍ നെല്ലിശ്ശേരി കോഴിക്കോട്, ഡോ. സിറിയക് മാത്യു കുഴിമറ്റത്തില്‍ അയര്‍ക്കുന്നം, സിബി ആനത്താനം കാഞ്ഞിരപ്പിള്ളി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് എറവ് സെൻറ് തെരേസാസ് കപ്പല്‍ പള്ളി സെമിത്തേരിയില്‍.