രാമനാട്ടുകര: റിട്ട. ക്യാപ്റ്റന്‍ ചോലക്കര കളത്തിങ്ങല്‍ നാരായണന്‍കുട്ടി നായര്‍ (76) പുതുക്കോട് കോപ്പിയത്ത് പറമ്പില്‍ ആഷിയാനയില്‍ നിര്യാതനായി. അഖില ഭാരതീയ പൂര്‍വസൈനിക സേവ പരിഷത്ത് കോഴിക്കോട് ജില്ല മുന്‍ പ്രസിഡൻറാണ്. കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം മലപ്പുറം ജില്ല പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം, പുതുക്കോട് രാമദേശം റെസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മാതാവ്: ജാനകി അമ്മ. ഭാര്യ: ശ്രീദേവി. മക്കള്‍: മനോജ് (യു.കെ), ലത (എച്ച്.ഡി.എഫ്.സി ബാങ്ക്, മുംബൈ). മരുമക്കള്‍: ബീന (യു.കെ), മനോജ് നായര്‍ (ഐ.സി.ഐ.സി.ഐ ബാങ്ക്, മുംബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 8.45ന് വീട്ടുവളപ്പില്‍.