ചെങ്ങന്നൂര്‍: റിട്ട. റവന്യൂ ഉദ്യോഗസ്ഥന് പാണ്ടനാട് വന്മഴി തെക്കേതില്‍ വീട്ടിൽ എസ്. ഭാസ്കരൻ നായര്‍ (88) നിര്യാതനായി. വന്മഴി എന്‍.എസ്.എസ് കരയോഗം പ്രസിഡൻറ്, ശ്രീമാന്‍കുളങ്ങര ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കള്‍: സുരേന്ദ്രനാഥന്‍ നായര്‍, സുശീലാകുമാരിയമ്മ (റിട്ട. അധ്യാപിക), കൃഷ്ണകുമാര്‍ കൃഷ്ണവേണി (ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡൻറ്). മരുമക്കള്‍: ലളിതാഭായി, രാമചന്ദ്രന് പിള്ള (റിട്ട. മിലിട്ടറി എന്‍ജിനീയറിങ് സർവിസ് സൂപ്രണ്ട്), രജിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.