പെരുമ്പാവൂര്‍: വില്ലേജ് ഓഫിസിന് പിൻവശം മൂക്കട വീട്ടില്‍ പരേതനായ വീരാെൻറ മകന് എം.വി. മുഹമ്മദ് (76) നിര്യാതനായി. പുളിയനം ഗവ. ഹൈസ്കൂള്‍, സൗത്ത് വാഴക്കുളം ഗവ. ഹൈസ്കൂള്‍, പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനും പനയപ്പിള്ളി ഹാജി ഈസ സേട്ട് ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. വടാട്ടുപാറ ഗവ. ഹൈസ്കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. ഭാര്യ: ഐഷാബീവി. മക്കള്‍: ഡോ. എം.എം. അനസ് മുഹമ്മദ് (ബഹ്റൈന്‍), അനീഷ. മരുമക്കള്‍: ലീനാ ഇസ്ഹാഖ്, ഷെജീഫ്.