മാന്നാർ: ആറിെൻറ തീരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്എണ്ണക്കാട് പള്ളിക്കടവിൽ ഡിപ്പോ താഴയിൽ വീട്ടിൽ യേശുദാസനാണ് (55) മരിച്ചത്. ഗ്രാമം മർത്തോമ പള്ളിക്ക് സമീപം അച്ചൻകോവിലാറിെൻറ കൈവഴിയായ മുണ്ടാറ്റിൽ കടവിലാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: എബിദാസ്, റൂബി ദാസ്. സംസ്കാരം പിന്നീട്.