അടൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. പെരിങ്ങനാട് അമ്മകണ്ടകര വെള്ളച്ചാലിൽ ജലജു വിലാസം വീട്ടിൽ കെ. കരുണാകരെൻറ ഭാര്യ ഓമനയാണ് മരിച്ചത്. സെപ്റ്റംബർ രണ്ടുമുതൽ അടൂർ ഗവ. ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്നു. തുടർന്ന് പരിശോധനയിൽ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റിവാകുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച മരിക്കുകയുമായിരുന്നു. മക്കൾ: കെ. ജലജൻ, മോഹന കരുണ, പ്രസന്നൻ, അടൂർ സുബി. മരുമക്കൾ: ശ്രീവിദ്യ, രജനി, ഗംഗ.