കോഴിക്കോട്: വെസ്റ്റ്ഹില്‍ മുന്‍ ജില്ല ഫുട്ബാള്‍ താരം സലീം ദാസ് (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എക്സലൻറ് സ്പോര്‍ട്സ് ക്ലബ്, ഫാറൂഖ് കോളജ്, യങ് ചലഞ്ചേഴ്സ് ക്ലബ് എന്നിവക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഭാര്യ: സലിയ ദാസ്. മക്കള്‍: സാമുവല്‍ ദാസ്, സെല്‍ന മേരി ദാസ്.