ചങ്ങനാശ്ശേരി: മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ സന്യാസിനി സമൂഹത്തിലെ ആദ്യ അംഗവും എം.എസ്.എസ്.ടി സന്യാസിനി സമൂഹത്തിെൻറ ആദ്യ മദർ ജനറാളും ആയിരുന്ന മദർ ദുവീത്ത ചിരിയങ്കണ്ടത്ത് എം.എൽ.എഫ് (97, കാതറൈൻ) നിര്യാതയായി. തൃശൂർ അരണാട്ടുകര ചിരിയങ്കണ്ടത്ത് ഔസേപ്പ് -കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ കൊച്ചാപ്പു, തോമസ്, മേരി ആൻറണി ചെറുവത്തൂർ, ആൻറി. ചേലക്കര ലിറ്റിൽ ഫ്ലവർ മിഷൻ ഹോം, കുന്നം, ഉളുന്തി, ചെറിയനാട്, ചാങ്ങ, കാക്കോട്ടുമൂല, പെരിങ്ങമ്മല, കുറിച്ചി, കവീക്കുന്ന്, കണ്ണിവയൽ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കുറിച്ചി ലിറ്റിൽ ഫ്ലവർ കോൺവൻറ് ചാപ്പലിൽ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ.