വാഴൂർ: ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗവും വാഴൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പൂനാട്ട് പി.ടി. തോമസ് (അപ്പച്ചൻ -79) നിര്യാതനായി. 25 വർഷം വാഴൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. കെട്ടിട നിർമാണത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറായിരുന്നു. കോൺഗ്രസ് വാഴൂർ നിയോജക മണ്ഡലം പ്രസിഡൻറ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്, വാഴൂർ കാർഷിക വികസന സൊസൈറ്റി പ്രസിഡൻറ്, വാഴൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മുട്ടാർ ചീരംവേലി കുടുംബാംഗം റോസമ്മ. മക്കൾ: സണ്ണി തോമസ്, ലിജി, പ്രിയ, റാണി. മരുമക്കൾ: ഷീജ (മഞ്ചേരിൽ, വാഴക്കുളം), ഫിലിപ്പച്ചൻ (ഞാവള്ളിൽ, ചേറ്റുതോട്), ജോബി ജേക്കബ് (പുതിയാപറമ്പിൽ, നെടുംകുന്നം), പ്രജീഷ് മാത്യു (ചെറുകര, പാലാ). സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഇളങ്ങോയി മാർസ്ലീവ പള്ളി സെമിത്തേരിയിൽ.